* വ്യവസായി ആയ അംബാലാൽ സാരാഭായിയുടെയും സരളാദേവിയുടെയും പുത്രനായി 1919 ഓഗസ്റ്റ് 12-ന് അഹമ്മദാബാദിലായിരുന്നു വിക്രം സാരാഭായിയുടെ ജനനം.

* സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഗുജറാത്തി കോളേജിൽനിന്ന് ഇന്റർമീഡിയേറ്റ് പരീക്ഷ പാസായ സാരാഭായി 1940-ൽ പ്രകൃതിശാസ്ത്രത്തിൽ ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് ബിരുദം സ്വന്തമാക്കി. തിരിച്ച് ഇന്ത്യയിലെത്തി സി.വി. രാമൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം ആരംഭിച്ചു.

* 1947 നവംബർ 11-ന് വിക്രം സാരാഭായി അഹമ്മദാബാദിൽ ആരംഭിച്ച ഫിസിക്കൽ റിസർച്ച് ലാബാണ് പിന്നീട് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ കേന്ദ്രമായി മാറിയത്.

* 1966 -71 കാലഘട്ടത്തിൽ അറ്റോമിക് എനർജി കമ്മിഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻസ്ഥാനം വഹിച്ചു.

* 1963 നവംബർ 21-ന് വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ തുമ്പയിൽനിന്ന് വിക്ഷേപിച്ച 'നൈക്ക്-അപ്പാച്ചി' എന്ന ചെറുറോക്കറ്റ് ഇന്ത്യൻ ബഹിരാകാശഗവേഷണത്തിലെ നാഴികക്കല്ലായി.

* 1969 ഓഗസ്റ്റ് 15-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) സ്ഥാപിച്ചു.

* അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൽപ്പാക്കത്തിലെ ബ്രീഡർ ടെസ്റ്റ് റിയാക്ടർ ഉൾപ്പെടെ പത്തിലേറെ പ്രമുഖ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു.

* 1971 ഡിസംബർ 30-നു അന്തരിച്ചു.

'ബഹളങ്ങൾക്കിടയിലും സംഗീതം ശ്രവിക്കാൻ സാധിക്കുന്നവർക്കേ ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ' -സാരാഭായി

Content Highlights: Birth anniversary of Vikram Sarabhai