സകരമായ പല പ്രവർത്തികളും ചെയ്യുന്ന കാര്യത്തിൽ എന്നും മുൻപന്തിയിലാണ് കുട്ടികൾ. നിഷ്കളങ്കമായി അവർ ചെയ്യുന്ന പല കാര്യങ്ങളും നമ്മളിൽ ചിരിയുണർത്തും. അത്തരമൊരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തന്റെ പ്രതിബിംബത്തെക്കണ്ട് അത് മറ്റാരോ ആണെന്ന് ധരിച്ച കുരുന്നാണ് വീഡിയോയിലെ താരം.

ഒരു കണ്ണാടിക്ക് മുന്നിൽ തന്റെ തന്നെ പ്രതിബിംബം കണ്ട് അദ്ഭുതപ്പെടുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാം. അത് പ്രതിബംബമാണെന്ന് തിരിച്ചറിയാതെ കണ്ണാടിയുടെ പിന്നിലേക്ക് നോക്കുകയാണ് കുരുന്ന്. പിന്നിൽപ്പോയി നോക്കിയപ്പോൾ അവിടെ ആരുമില്ല. വീണ്ടും കണ്ണാടിക്ക് മുന്നിൽ വന്നപ്പോൾ തന്റെ അതേ മുഖമുള്ളയാൾ വീണ്ടും. കൈകാലുകൾ അനക്കി നോക്കിയ ശേഷവും ഇത് താൻ തന്നെയാണോയെന്ന സംശയത്തിൽ നിൽക്കുകയാണ് കുരുന്ന്.

സൈമൺ ബി.ആർ.എഫ്.സി ഹോപ്കിൻസെന്ന ട്വിറ്റർ അക്കൗണ്ടിലാണ് 14 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒന്നു നിന്നേ, എന്നെപ്പോലെ തന്നെയിരിക്കുന്ന ഇയാളെന്താ ഞാൻ നോക്കുമ്പോൾ കാണാതാകുന്നേ?' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്.

Content Highlights: Baby surprised to see his own face in front of a mirror video goes viral