കാഴ്ചക്കാരില്‍ സന്തോഷം നിറയ്ക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരുപാട് വീഡിയോദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെക്കുന്ന വ്യക്തിയാണ് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടതാണ്. ഒരു വര്‍ഷം മുമ്പോ മറ്റോ ശ്രദ്ധയില്‍പെട്ട ഒരു വീഡിയോ ആണ് അദ്ദേഹം പങ്കുവെക്കുന്നത്. കണ്ണടച്ച് വളരെ നിഷ്‌കളങ്കമായി ദേശീയഗാനം ആലപിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
I saw this first a year or more ago. I’ve stored it and I watch it every year to get my josh up before Independence Day. It moves me as much as the best rendition of our anthem by the most accomplished musicians. His innocence & concentration gets me every time. #friday pic.twitter.com/gFnj66cisd
— anand mahindra (@anandmahindra) August 14, 2020
ദേശീയ ഗാനം ആലപിക്കുന്ന ആ കുട്ടിയുടെ സ്ഥലമോ മറ്റു വിവരങ്ങളോ അദ്ദേഹം നല്‍കിയിട്ടില്ല. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു. ആ കുട്ടിയുടെ നിഷ്‌കളങ്കതയും ഏകാഗ്രതയുമാണ് തന്നെ ഏറ്റവും ആകര്‍ഷിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര വീഡിയോക്കൊപ്പം കുറിക്കുന്നു.
Content highlights : anand mahindra shared a video of a child singing national anthem