ത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ, ഒന്നാമത്തെ യൂണിറ്റിൽ പ്രകൃതിയെ ഏറെ സ്നേഹിക്കുന്ന ഒരു ബാലന്റെ കഥ നിങ്ങൾ ഇതിനോടകം വായിച്ചിരിക്കുമല്ലോ. Adventures in a Banyan Tree എന്ന പാഠവും പാഠത്തിന് ആസ്പദമാക്കി വരാവുന്ന ചോദ്യമാതൃകയും ചർച്ച ചെയ്യാം.

ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും അനുഭവങ്ങൾ പ്രകൃതിസംരക്ഷണത്തിന്റെ വലിയ പാഠങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിസ്മയങ്ങളുടെ കലവറയാണ് പ്രകൃതി. ആ അദ്ഭുതങ്ങളെ അതിന്റെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെ തന്റെ രചനകളിലൂടെ ആവിഷ്കരിച്ച ഇന്ത്യൻ സാഹിത്യകാരനാണ് റസ്കിൻ ബോണ്ട്.

'Adventures in a Banyan Tree' എന്ന കഥയിലൂടെ, മുത്തച്ഛനോടൊപ്പം താമസിച്ച് പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന, അണ്ണാറക്കണ്ണനോട് കൂട്ടുകൂടുന്ന ആ ബാലനിൽ റസ്കിൻ ബോണ്ടിനെ നമുക്ക് കണ്ടെത്താൻ കഴിയും. ഭാരതീയ പശ്ചാത്തലത്തിൽ 'കീരിയും പാമ്പും' എന്ന പ്രയോഗത്തിന്റെ എല്ലാ നാടകീയതയും ഈ കഥയിൽ നമുക്ക് ദർശിക്കാം.

വരാവുന്ന ചോദ്യമേഖലകൾ.

വായന-ആശയഗ്രഹണശേഷി (Reading Comprehension)

തന്നിരിക്കുന്ന പാഠഭാഗം വായിച്ച് അപഗ്രഥിക്കാനും പദങ്ങൾ, വാക്യങ്ങൾ എന്നിവയെ ഭാഷാപരമായി വിശകലനം ചെയ്ത് സാന്ദർഭികമായി ഉപയോഗിക്കാനുമുള്ള ശേഷി പരിശോധനയാണ് ഈ വിഭാഗം ചോദ്യങ്ങൾ ലക്ഷ്യംവെക്കുന്നത്. മാതൃക നോക്കാം.

That was the time I saw a mongoose and a cobra fight to death in the garden, while I sat directly above them in the banyan tree. It was an April afternoon. And the warm breezes of approaching summer had sent everyone, including Grandfather, indoors. I was feeling drowsy myself and was wondering if I should go to the pond behind the house for a swim, when I saw a huge black cobra gliding out of a clump of cactus and making for some cooler part of the garden. At the same time a mongoose (whom I had often seen) emerged from the bushes and went straight for the cobra.

1. Where did the boy see the mongoose and the cobra?

2. What made everyone including grandfather stay indoors?

3. Why did the boy feel like going to the pond?

4. A huge black cobra was gliding out of a clump of cactus. Idendify the noun phrase in the sentence.

5. Pick out the word from the passage which means 'came out'.

വ്യവഹാരനിർമിതി (Discourse Construction)

ഭാഷ കുടികൊള്ളുന്നതും വളരുന്നതും പ്രധാനമായും വ്യവഹാരരൂപങ്ങളിലൂടെയാണ്. അനുദിനജീവിതത്തിൽ ഭാഷയുടെ പ്രയോഗസാധ്യതകൾ പരിചയപ്പെടുന്നതിന് വിവിധ വ്യവഹാരരൂപങ്ങൾ നമ്മെ സഹായിക്കുന്നു.

ഡയറിക്കുറിപ്പ് (Diary Entry)

അന്നേദിവസംനടന്ന ഏതെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ മനോവ്യാപാരങ്ങളാണ് ഡയറിക്കുറിപ്പിൽ പ്രധാനമായും കാണുക. അപൂർണമായ വാചകങ്ങൾ, അനൗപചാരികഭാഷ തുടങ്ങിയവ ഡയറിക്കുറിപ്പിന്റെ ചില പ്രത്യേകതകളാണ്. ഓരോ സന്ദർഭത്തിലും കഥാപാത്രത്തിന്റെ വികാരങ്ങൾ, വിചാരങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഉചിതമായ ഡയറിക്കുറിപ്പ് തയ്യാറാക്കാൻ സാധിക്കും. ഒരു മാതൃക ശ്രദ്ധിക്കൂ.

The boy in the story 'Adventures in a Banyan Tree' was extremely happy after befriending the small grey squirrel. After becoming much friendly with it, he noted down his feelings in his diary. Prepare his likely diary entry.

Points to remember

* Date and day at the top right or left side of the page

* First person narrative is to be used.

* Emphasis on the important event(s) happened on a particular day

* Broken sentences and natural language may be used.

* Introduction, body of the diary, closing and conclusion

മേൽപ്പറഞ്ഞ സൂചനകൾ ഉപയോഗപ്പെടുത്തി മുകളിൽ കൊടുത്ത ചോദ്യത്തിന് ഉത്തരം എഴുതി നോക്കുക.

വിവരണം(Narrative)

വിവരണം തയ്യാറാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പ്രസ്തുത ഭാഗത്തെ സന്ദർഭങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തി (sequencing the events) വളർത്തിയെടുത്ത് കൊണ്ടുവരിക എന്നതാണ്. വിവിധതരത്തിലുള്ള വാചകങ്ങൾ ഉൾക്കൊള്ളിക്കുന്നത് വിവരണത്തിന് ഭാഷാപരമായ സൗന്ദര്യം നൽകും എന്നോർക്കുമല്ലോ. ഒരു മാതൃക ശ്രദ്ധിക്കൂ.

The boy in the story 'Adventures in a Banyan Tree' was excited to witness the dramatic fight between the nsake and the mongoose. After reaching home, he narrated the events to his grandfather. Prepare the likely narrative.

Points to remember

* A suitable title

* Fix and develop the events properly.

* Effective expression of theme and message

* Use varieties of sentences appropriately as per the theme.

* Proper begining and end, time and space of action

മേൽപ്പറഞ്ഞ സൂചനകൾ ഉപയോഗപ്പെടുത്തി മുകളിൽ കൊടുത്ത ചോദ്യത്തിന് ഉത്തരം എഴുതിനോക്കുക.

തയ്യാറാക്കിയത്: ലിബിൻ കെ. കുര്യൻ

Content Highlights: Adventures in a Banyan tree, class 10th English chapter