നുഷ്യക്കുട്ടികളെപ്പോലെത്തന്നെയാണ് മൃഗങ്ങളുടെയും കുട്ടികൾ. ആരെയെങ്കിലും അടുത്തുകിട്ടിയാൽ അവർ വിടില്ല. ദേഹത്ത് കേറിയും പലതരം വികൃതികൾ ഒപ്പിച്ചും രസിക്കും അവർ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയും അത്തരത്തിലൊന്നാണ്. ഒരു ആൺകുട്ടിയും ആനക്കുട്ടിയും ആണ് വീഡിയോയിൽ. ആൺകുട്ടിയുമായി കളിക്കുന്ന കുട്ടിയാനയുടെ ആ വീഡിയോ കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നതാണ്. ഹോപ്കിൻസ് ബിആർഎഫ്സി എന്ന ഉപയോക്താവാണ് 29 സെക്കന്റുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഒരു മൃഗശാലയിൽ നിന്നോ പാർക്കിൽ നിന്നോ പകർത്തിയതാണ് വീഡിയോ. വണ്ടിയുടെ ടയർ പോലുള്ള ഒരു ഉപകരണത്തിനുമേൽ ഇരിക്കുന്ന ആൺകുട്ടിയേയും തൊട്ടടുത്ത് ആനക്കുട്ടിയേയും കാണാൻ സാധിക്കും. ആനക്കുട്ടി തന്റെ ചെറിയ തുമ്പിക്കൈ കൊണ്ടും കാലുകൾ കൊണ്ടും ആൺകുട്ടിയുടെ മേൽ കയറാൻ ശ്രമിക്കുകയും അവന്റെ ശരീരത്തെ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തുമ്പിക്കൈ ഉപയോഗിച്ച് ആൺകുട്ടിയുടെ കഴുത്തിൽ ചുറ്റിപ്പിടിക്കുകയും അവനെ താഴേക്ക് തള്ളിയിടാൻ ശ്രമം നടത്തുന്നുമുണ്ട്.

കുട്ടിയാണെങ്കിൽ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന മട്ടിൽ ആനക്കുട്ടിയുടെ കളികളെയെല്ലാം പ്രതിരോധിക്കാൻ ശ്രമിക്കുന്നു. ആനക്കുട്ടിയുടെ കളി കണ്ട് ആരൊക്കെയോ (കുടുംബാംഗങ്ങളാകാം) നിർത്താതെ ചിരിക്കുന്നതും വീഡിയോയിലൂടെ കേൾക്കാം. ആനക്കുട്ടിയുടെ കളി ആസ്വദിക്കുന്നതുപോലെ ഇടയ്ക്ക് കുട്ടി ചിരിക്കുന്നുണ്ട്. ട്വിറ്ററിലെ കാഴ്ചക്കാർക്കും വീഡിയോ ഏറെ ഇഷ്ടമായിട്ടുണ്ട്. ആനക്കുട്ടി ആലിഗനം ചെയ്യുന്നതാണ് തുടങ്ങിയ കമന്റുകളും വീഡിയോയ്ക്കൊപ്പം വരുന്നു.

Content highlights :a funny video of baby elephant playing with a boy