നാല്ചെവികളുള്ള പൂച്ചക്കുട്ടി നാട്ടുകാർക്ക് കൗതുകമാകുന്നു. ബി.സി. റോഡിന് വടക്കുകിഴക്കായുള്ള ആമക്കോട്ട് വയലിനടുത്ത് താമസിക്കുന്ന മനോഹരൻ - ഷർമിള ദമ്പതിമാരുടെ മാളുട്ടി എന്ന് വിളിക്കുന്ന കറുമ്പി പൂച്ചയ്ക്കാണ് നാല് ചെവികളുള്ളത്. ഇരുഭാഗത്തുമായി രണ്ടു കുഞ്ഞിച്ചെവികൾക്കു പിന്നിലായി ഓരോ വലിയ ചെവികളാണുള്ളത്. പൂച്ചക്കുട്ടിയെ കാണാൻ കുട്ടികളാണ് ഏറെ താത്‌പര്യം കാണിക്കുന്നത്.
നേരത്തെ മാറാട് തമ്പുരാൻപടിക്കടുത്ത് താമസിക്കുമ്പോൾ ഒരു ഡസനിലേറെ പൂച്ചകൾ മനോഹരന്റെ വീട്ടിലുണ്ടായിരുന്നുവെങ്കിലും മാളുട്ടി ഒഴികെ മിക്കതിനെയും പൂച്ചപ്രേമികൾ കൊണ്ടുപോയി. വീട് റോഡരികിലായതിനാൽ മൂന്നെണ്ണം വണ്ടികൾ തട്ടി ചത്തുപോയി.
Content highlights :a cat with curious four ears in beypore