വെള്ളികൊണ്ടു നിര്‍മിച്ച പത്തടി ഉയരവും ഒന്നരയടി വീതിയുമുള്ള ഏകശിലാപാളി (മൊണാലിത്) ഒരു മാസത്തിനിടെ യൂട്ടാ, കാലിഫോര്‍ണിയ, റൊമേനിയ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച വാര്‍ത്ത ഏതാനും ദിവസം മുമ്പ് കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതേസമയം പ്രകൃതിദത്തമായ അസംഖ്യം മോണാലിത്തുകള്‍ ലോകത്തുണ്ട്. അവയില്‍ ഏറ്റവും വലുതും പ്രസിദ്ധവുമാണ് ഉലുറു.
വിശുദ്ധശില
അനേകം ഗുഹകളും ചെറുതും വലുതുമായ പൊത്തുകളും വിചിത്രാകാരം പൂണ്ട റോക്ക് ഫോര്‍മേഷനുകളും നീരുറവകളും പ്രാചീന ഗുഹാചിത്രങ്ങളും അടങ്ങിയ ഉലുറുവിനെ തദ്ദേശീയര്‍ വിശുദ്ധമായി കരുതുന്നു. സമുദ്രനിരപ്പില്‍ നിന്ന് 863 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.
വഴിത്തിരിവായ സന്ദര്‍ശനം
1873 ജൂലായ് 19-ന് മേഖലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സര്‍വേയര്‍ വില്യം ഗൊസ്ലെയാണ് ഉലുറുവിനെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയത്. സൗത്ത് ഓസ്ട്രേലിയ ചീഫ് സെക്രട്ടറി ഹെന്‍ട്രി ഉലുറുവിന് ' അയേഴ്സ് റോക്ക്' എന്ന് പേര് നല്‍കി.
അഞ്ചുലക്ഷം സന്ദര്‍ശകര്‍
20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായി മാറിയ ഉലുറുവില്‍ വര്‍ഷം അഞ്ചുലക്ഷം സന്ദര്‍ശകര്‍ എത്തുന്നു. സാധാരണ സന്ദര്‍ശകരെ കൂടാതെ വൈല്‍ഡ് ഫോട്ടോഗ്രാഫേഴ്സ്, മൗണ്ടന്‍ ഹൈക്കേഴ്സ്, ബേഡ് വാച്ചേഴ്സ് എന്നിവരുടെയും ഇഷ്ടസങ്കേതമാണ് ഇവിടം.
തദ്ദേശ ഗോത്രജനതയുടെ സമ്മര്‍ദഫലമായി ഉലുറു എന്നതും ഔദ്യോഗികനാമമായി. പൊടുന്നനെ ഉണ്ടാവുന്ന അതിശക്തമായ കാറ്റില്‍പ്പെട്ട് ഉലുറുവില്‍നിന്ന് താഴെവീണ് ഇതിനോടകം മുപ്പതിലേറെപ്പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
Content highlights : know about massive sandstone monolith uluru in australia