കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ നെല്‍കൃഷി ആരംഭിച്ചു. 300 ഓളം പേരടങ്ങുന്ന മാതൃസമിതിയുടെ ഈ തീരുമാനം വിഷ്ണുമംഗലം പാടശേഖരത്തിന്റെ പൂര്‍ണ പിന്തുണയോട് കൂടിയാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഞാറു പറിക്കലും നടീലും 52 ഓളം മാതൃസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.