രാജപുരം : നെല്ലിത്തോട് മലര്‍വാടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഏച്ചിക്കാനത്തെ വൃന്ദാവനം ബാലസദനത്തിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ചു.

ബാലസദനത്തിലെ കുട്ടികളോടൊപ്പം പൂക്കളമിട്ടും ഓണസദ്യ കഴിച്ചും ക്ലബ്ബ് മെമ്പര്‍മാര്‍ ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കി. കുട്ടികള്‍ക്കായി വിവിധ ഓണാഘോഷ പരിപാടികള്‍ നടത്തി. പരിപാടിയില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി.

സാമൂഹിക പ്രവര്‍ത്തകനായ രാജീവ് കണിയാന്തറ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബ് മെമ്പര്‍മാരായ ഋഷികേഷ് മാരാര്‍ സോപാനം, അഖില്‍രാജ്, വിഷ്ണു. എന്‍, രാഹുല്‍രാജ് എന്‍.ആര്‍, വിജേഷ് കെ, അനികുമാര്‍, പ്രജിത്ത്, അശ്വിന്‍, ബിബിന്‍, രാഹുല്‍ ആര്‍, രജില്‍ എന്‍.ആര്‍, സുബിന്‍, പ്രവീണ്‍, ശരത്ത്, കാര്‍ത്തിക്, അശ്വിന്‍, സുരേഷ്, അഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണോത്സവം 2017 ന്റെ ഭാഗമായി നെല്ലിത്തോട് മലര്‍വാടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് പരിസരത്തും ഓണാഘോഷം പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടി പനത്തടി ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് മെമ്പര്‍ എം.സി മാധവന്‍ ഉല്‍ഘാടനം ചെയ്തു. കഴകയറ്റം, ഓണത്തല്ല്, ഉറിയടി, പുരുഷന്മാര്‍ക്ക് സാരിയുടുക്കല്‍, വെള്ളം കുടി മത്സരം തുടങ്ങി പരിപാടികള്‍ നടത്തി. വിജയികള്‍ക്ക് നാട്ടിലെ മുതിര്‍ന്ന പൗരന്മാര്‍ സമ്മാന ദാനം നടത്തി.