കാഞ്ഞങ്ങാട്: നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചു വരികയും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ മണ്ണിന്റെയും മനുഷ്യന്റെയും നിലനില്‍പിന് തന്നെ വെല്ലുവിളി ഉയര്‍ത്തുകയുമാണ്.

 ഇത്തരം വസ്തുക്കളുടെ അനുയോജ്യമായ നിര്‍മാര്‍ജ്ജന പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചുകൊണ്ട് ദൂഷ്യ ഫലങ്ങളുടെ ബോധവത്കരണ ക്ലാസ്സുകളും നിര്‍മാര്‍ജ്ജന പ്രവൃത്തികളും വിഷ്ണുമംഗലം ഡോ: എ പി ജെ അബ്ദുള്‍കലാം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 22 നു നടന്നു.

 പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ് നായര്‍ ഉല്‍ഘാടനവും ബോധവത്കരണ ക്ലാസ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. രാജീവന്‍ നടത്തി. പഞ്ചായത്ത് മെമ്പര്‍മാര്‍ ക്ലബ് ഭാരവാഹികള്‍ നാട്ടുകാര്‍ സഹകരിച്ചു.