കുമ്പള: ദേവീമഠത്തിന് സമീപത്തെ വിദ്യാര്‍ഥിനി സ്‌നേഹ(17)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി അറസ്റ്റില്‍. ബീജാപ്പൂരിലെ വിശാല്‍ റാത്തോഡി(19)നെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ പി.പ്രമോദ് അറസ്റ്റുചെയ്തത്. സ്‌നേഹയുടെ സഹപാഠിയായിരുന്നു വിശാല്‍.

സ്‌നേഹയുടെ മൊബൈല്‍ഫോണില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മംഗളൂരുവിലെ വിദ്യാര്‍ഥിനിയായിരുന്ന സ്‌നേഹയെ സെപ്റ്റംബര്‍ 17-നാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.