കാടിറങ്ങിയും കൃഷി നശിപ്പിച്ചും ആനക്കൂട്ടം; പൂര്‍ത്തീകരിക്കാനാവാതെ സൗരോര്‍ജ വൈദ്യുത വേലി


പള്ളഞ്ചി നെരോടിയിലെ എൻ.കുഞ്ഞിക്കൃഷ്ണന്റെ കവുങ്ങിൻതോട്ടത്തിൽ ആനക്കൂട്ടം നാശംവരുത്തിയനിലയിൽ | ഫോട്ടോ :


പാണ്ടി: പ്രഖ്യാപനങ്ങള്‍ നടപ്പായിക്കാണാന്‍ കാലം കുറെയായി ഇവിടെ കര്‍ഷകര്‍ കാത്തിരിക്കുന്നു. തുടര്‍ച്ചയായ ആനശല്യം കാരണം ജീവിതവും വരുമാനവും പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയായിരുന്നു സൗരോര്‍ജ വൈദ്യുത വേലിയുടെ പ്രഖ്യാപനം. പ്രഖ്യാപിച്ച സമയത്ത് പൂര്‍ത്തീകരിക്കാനായില്ലെന്നുമാത്രമല്ല ആനകളെ തുരത്താനും അധികൃതര്‍ക്കായില്ല.

മുളിയാര്‍ വനത്തില്‍നിന്ന് കാറഡുക്കയിലേക്കും അവിടെനിന്ന് അഡൂര്‍ വനത്തിലേക്കും ആനക്കൂട്ടത്തെ തുരത്തി വനം വകുപ്പ് നാടകംകളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പയസ്വിനിപ്പുഴക്കരയിലുള്ള വനങ്ങളെല്ലാം ചെറു വനങ്ങളാണ്. ആനക്കൂട്ടങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ വനങ്ങള്‍ക്കില്ല. തേക്കിന്‍ കാടുകളും അക്കേഷ്യ മരങ്ങളും നിറഞ്ഞ ഈ വനങ്ങളില്‍ ഭക്ഷ്യയോഗ്യമായ മരങ്ങളോ ഫലങ്ങളോ ഇല്ലാത്തതിനാലാണ് ആനകള്‍ വനങ്ങള്‍ക്ക് ചുറ്റിലുമുള്ള കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്. ആനക്കൂട്ടം ഈ ചെറുവനങ്ങളില്‍ തമ്പടിച്ചിരിക്കുന്നിടത്തോളം കാലം വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളിലിറങ്ങി നഷ്ടമുണ്ടാക്കുമെന്നുറപ്പ്. കര്‍ഷക പ്രതിഷേധങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ ആനതുരത്തല്‍ പ്രഖ്യാപനവുമായിറങ്ങുന്ന വനം വകുപ്പിന് കര്‍ഷകര്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.നഷ്ടത്തിന്റെ ആക്കംകൂട്ടിയ താത്കാലിക വേലി

പാണ്ടി-പള്ളഞ്ചി റോഡരികിലും കിടങ്ങിന് ചുറ്റിലുമായി വനം വകുപ്പ് നിര്‍മിച്ച താത്കാലിക വേലി കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും ദേലംപാടി പഞ്ചായത്തിലെ നെരോടി, ബാളംകയ, ചൂരലടി, അര്‍ത്യ തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിനാശത്തിന്റെ ആക്കം കൂട്ടി. മുളിയാര്‍ വനം ലക്ഷ്യമാക്കി അതിര്‍ത്തി കടന്നെത്തിയ ആനക്കൂട്ടത്തിന് പള്ളഞ്ചിക്കപ്പുറത്തേക്ക് പോകാനാകാത്തതിനാല്‍ ദേലംപാടി പഞ്ചായത്തില്‍ കറങ്ങിത്തിരിയേണ്ടിവന്നു. നെരോടിയിലെ എന്‍.കുഞ്ഞികൃഷ്ണന്റെ തോട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ഒട്ടേറെ കവുങ്ങുകള്‍ നശിപ്പിച്ചു. മൂപ്പെത്താത്ത പച്ച അടക്കകള്‍ തോട്ടത്തില്‍ ചിതറിക്കിടക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ തോട്ടത്തിലിറങ്ങിയ ആറ് ആനകളുടെ കൂട്ടം രാവിലെയാണ് പിന്‍വാങ്ങിയത്. കൂട്ടത്തില്‍ രണ്ട് കുട്ടിയാനകളുമുണ്ട്. ദ്രുതകര്‍മ സേനയും സഹായത്തിനെത്തിയില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തിരിച്ചുപോക്ക് വേലി തടഞ്ഞോ?

കുറച്ചു കൃഷിനാശംവരുത്തിയ ആനക്കൂട്ടം സ്വാഭാവികമായും തിരിച്ചുപോകേണ്ടതാണ്. ഒരിടവേളയ്ക്കുശേഷമാണ് അവ വീണ്ടും വരിക. എന്നാല്‍ മുളിയാര്‍ വനത്തില്‍നിന്ന് പ്രയാണമാരംഭിച്ച ആനക്കൂട്ടം കാറഡുക്ക വനത്തിലൂടെ അഡൂര്‍ വനത്തിലെത്തിയെങ്കിലും പുലിപ്പറമ്പ് കടന്നില്ല.

സൗരോര്‍ജ വേലിയുടെ ആദ്യഘട്ടം നാല് കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് അടുത്ത കാലത്താണ് ചാര്‍ജ് ചെയ്തത്. ചാര്‍ജ് ചെയ്ത വേലി ആനത്താരയിലായതിനാലാവാം ആനക്കൂട്ടത്തിന് തിരിച്ചുപോകാനാകാത്തതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ദ്രുതകര്‍മസേനയുടെ അംഗബലം കൂട്ടി ഒറ്റഘട്ടമായി ആനക്കൂട്ടത്തെ തുരത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

• പള്ളഞ്ചി നെരോടിയിലെ എന്‍.കുഞ്ഞിക്കൃഷ്ണന്റെ കവുങ്ങിന്‍തോട്ടത്തില്‍ ആനക്കൂട്ടം നാശംവരുത്തിയനിലയില്‍

Content Highlights: elephant herds destroys agriculture, forest department indifference towards farmers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented