ദേലംപാടി: സംസ്ഥാന കേരളോത്സവത്തിലെ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച ജ്വാല പള്ളഞ്ചി കിരീടം ചൂടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ വയനാടിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കാസർകോട് സംസ്ഥാന ചാമ്പ്യന്മാരായത്.

ആദ്യമത്സരത്തിൽ കോഴിക്കോടിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കും സെമിയിൽ തൃശ്ശൂരിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കും പരാജയപ്പെടുത്തി. കാസർകോട് ജില്ലയിലെ പ്രമുഖ വോളിബോൾ ടീമായ ജ്വാല പള്ളഞ്ചി ജില്ലയ്ക്കകത്തും പുറത്തും നടന്ന വിവിധ ടൂർണമെൻറുകളിലെ ചാമ്പ്യന്മാരാണ്. ടീം അംഗങ്ങൾ: തൻവീർ (ക്യാപ്റ്റൻ), അബൂബക്കർ, ജുനൈദ്, ഷെഫീഖ്, സക്കരിയ, ഫൈസൽ, മുഹമ്മദ്കുഞ്ഞി, അജ്നാസ്, അബ്ദുൽറഹ്‌മാൻ, മുനവിർ ഷാൻ, റാഷിദ് സാക്കിർ, ടി.എ.റഹ്‌മാൻ (കോച്ച്), ഹരീന്ദ്രൻ (മാനേജർ).