വെള്ളിക്കോത്ത്: ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അടോട്ട് തോട്ടിൽ നടത്തിയ ചൂണ്ടയിടൽ മത്സരം മത്സരാർഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശമായി.

ഡി.വൈ.എഫ്.ഐ. അജാനൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി അടോട്ട് യൂണിറ്റാണ് മത്സരം സംഘടിപ്പിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളും മുതിർന്നവരുമടക്കം പ്രായഭേദമില്ലാതെ നൂറോളംപേർ മത്സരിക്കാനെത്തി.

ജില്ലാ പ്രസിഡന്റ് പി.കെ.നിശാന്ത് ഉദ്ഘാടനം ചെയ്തു. പി.വി.നിത്യ അധ്യക്ഷതവഹിച്ചു. കെ.ജിതിൻ, കെ.വി.നിശാന്ത്, വി.വി.രാജീവൻ എന്നിവർ സംസാരിച്ചു. പ്രശാന്ത് അടോട്ട്, വിശാഖ് മോനാച്ച, സിദ്ധാർഥ് അടോട്ട് എന്നിവർ വിജയികളായി.