വെള്ളരിക്കുണ്ട് : മലയോര പഞ്ചായത്തുകളിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചമുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച ഒറ്റനമ്പറിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാവൂ. വെള്ളിയാഴ്ച ഇരട്ടനമ്പറിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾ. തുടർന്നുള്ള ദിവസങ്ങളിൽ ഇത് ക്രമത്തിൽ ആവർത്തിക്കും.