വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിൽ മാത്രം തിങ്കളാഴ്ച അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബളാലിൽ 19-കാരന് രോഗം ബാധിച്ചിരുന്നു. ഇയാൾക്ക് രോഗം വന്ന ഉറവിടം വ്യക്തമായിരുന്നില്ല. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ ഉറവിടം വ്യക്തമല്ല.

വെള്ളരിക്കുണ്ട്, മാലോം, ബളാൽ എന്നീ പ്രധാന കച്ചവടകേന്ദ്രങ്ങളിൽ അടുത്തദിവസംമുതൽ കർശന നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് പഞ്ചായത്ത്‌ ഭരണസമിതി.