വലിയപറമ്പ് : വലിയപറമ്പ് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മൂന്നു കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി 100 മീറ്റർ അടച്ചിടാൻ പഞ്ചായത്ത് ജാഗ്രതാ സമിതി തീരുമാനിച്ചു.
വലിയപറമ്പ് പഞ്ചായത്ത് കാര്യാലയ പരിസരത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് ഓഫീസ്, മൃഗാസ്പത്രി, അക്ഷയ കേന്ദ്രം എന്നിവയടക്കമുള്ള ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.
മാടക്കാൽ, മാവിലാകടപ്പുറം തുടങ്ങിയ പ്രദേശങ്ങൾ 100 മീറ്ററിനകത്ത് അടച്ചുപൂട്ടും. പ്രദേശങ്ങളിലെ കടകൾ പ്രവർത്തിക്കുകയില്ല. ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രമേ നടത്താവൂ. പൊതുജനങ്ങൾ തീരുമാനവുമായി സഹകരിക്കണമെന്ന് ജാഗ്രതാസമിതി അറിയിച്ചു.