വലിയപറമ്പ് : ഹരിത കേരളം മിഷനും പഞ്ചായത്ത് ഭരണസമിതിയും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഒന്നാം വാർഡിലെ പുലിമുട്ടിൽ രണ്ടിടത്ത് പച്ചത്തുരുത്തുകൾ ഒരുക്കും. രണ്ട് ഏക്കറിൽ 900 വൃക്ഷത്തൈകൾ ഇതിന്റെ ഭാഗമായി നട്ടു. പഞ്ചായത്ത് പ്രസിഡൻറ് എം.ടി.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം സുമ കണ്ണൻ അധ്യക്ഷത വഹിച്ചു. സി.വിജയൻ, എം.അബ്ദുൾ സലാം, ഹിസാന, ടി.ജി.ശ്രീനിവാസൻ, പി.വി.സിന്ധു എന്നിവർ സംസാരിച്ചു.