വലിയപറമ്പ് : കോവിഡിനെത്തുടർന്ന് വലിയപറമ്പ് പഞ്ചായത്തിലേക്ക് വരുന്ന പ്രവാസികൾക്ക് ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതിനും അവരുടെ ആശങ്കകൾ അകറ്റുന്നതിനും അവരെ കൊണ്ടുവരാനുള്ള വാഹനം ഒരുക്കുന്നതിനും മുസ്‌ലിം ലീഗ് വലിയപറമ്പ് പഞ്ചായത്ത് കമ്മിറ്റി ബീച്ചാരക്കടവ് സൂപ്പർ സോക്കർ ബിൽഡിങ്ങിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി. മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എം.ടി.പി.കരീം ഉദ്ഘാടനം ചെയ്തു. കെ.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി.കെ.അബ്ദുൾ സലാം, കെ.കെ.അഹമ്മദ് ഹാജി, കെ.എം.സി. ഇബ്രാഹിം, എ. മുസ്തഫ ഹാജി, ഉസ്മാൻ പാണ്ട്യാല, പി.കെ.സി. അബ്ദുൾ ഖാദർ, സഈദ് വലിയപറമ്പ്, ശുക്കൂർ മാടക്കാൽ, മുജീബ് പാണ്ട്യാല തുടങ്ങിയവർ സംസാരിച്ചു.
മുസ്‌ലിം ലീഗ് പ്രവാസി ഹെൽപ്പ് ഡെസ്ക് തുറന്നു
ബീച്ചാരക്കടവിൽ ആരംഭിച്ച മുസ്‌ലിം ലീഗ് പ്രവാസി ഹെൽപ്പ് ഡെസ്ക് തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എം.ടി.പി. കരീം ഉദ്ഘാടനം ചെയ്യുന്നു