വലിയപറമ്പ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം സാന്ത്വനതീരം 2020 ഇടയിലക്കാട് കായലോരത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് അൽ അമീൻ ഓർക്കസ്ട്ര പടന്നക്കടപ്പുറം ഒരുക്കിയ വട്ടപ്പാട്ട് നടന്നു.