വലിയപറമ്പ്: ടീം വലിയപറമ്പ് സംഘടിപ്പിച്ച പൊലിമ-2020ന്റെ ഭാഗമായി സ്നേഹസദസ്സ് സംഘടിപ്പിച്ചു. പഴയ തലമുറയുടെ ജീവിതാനുഭവങ്ങളും നാടിന്റെ ചരിത്രവും പുതിയ തലമുറയ്ക്ക് പകരുന്നതായിരുന്നു പരിപാടി. മുതിർന്ന തലമുറയിൽ പെട്ടവർ ജീവീതാനുഭവങ്ങൾ പങ്കുവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ശാരദ ഉദ്ഘാടനം ചെയ്തു. പി.കെ.സി.ഖാലിദ്, പി.കെ.ഹാരിസ്, എന്നിവർ നേതൃത്വം നൽകി. നാടകപ്രവർത്തകൻ ഗംഗൻ ആയിറ്റി മോഡറേറ്ററായിരുന്നു. വലിയപറമ്പിന്റെ ചരിത്രം അനാവരണം ചെയ്ത സ്നേഹസദസ്സ് പുതുതലമുറയ്ക്ക് അനുഭവമായി. ബീച്ച് വോളിബോൾ, വിവിധ കലാകായിക മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.