വലിയപറമ്പ്: പൗരത്വ ഭേദഗതിക്കെതിരെ വലിയപറമ്പിൽ സർവകക്ഷി പ്രകടനം നടത്തി. പ്രകടനം പടന്നക്കടപ്പുറത്ത് സമാപിച്ചു. കോൺഗ്രസ്, സി.പി.എം., മുസ്‌ലിം ലീഗ്, എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, മുജാഹിദ് തുടങ്ങി മത രാഷ്ട്രീയ സംഘടനകളിലെ ആയിരങ്ങൾ റാലിയിൽ അണിനിരന്നു. സമാപന സമ്മേളനത്തിൽ സി.നാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്് ഒ.കെ.വിജയൻ, എം.അബ്ദുൽ സലാം, വി.എം.ബാലൻ, വി.വി.ഉത്തമൻ, കെ.കെ.കുഞ്ഞബ്ദുള്ള, സലാം മാസ്റ്റർ, എ. മുസ്തഫ ഹാജി, ഉസ്മാൻ പാണ്ട്യാല തുടങ്ങിയവർ സംസാരിച്ചു.