വലിയപറമ്പ്: സി.ആർ.സെഡ്. വിവരശേഖരണത്തിനുള്ള ഹിയറിങ് മാറ്റിവെക്കണമെന്ന് മുസ്‌ലിം ലീഗ് വലിയപറമ്പ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നിയമം ബാധകമാകുന്നവർക്ക് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ആവശ്യമായ വിവരശേഖരണത്തിന് 19-ന് കളക്ടർ ചെർക്കളയിലാണ് ഹിയറിങ്ങിന് വിളിച്ചിട്ടുള്ളത്. ഹാജരാകേണ്ടവരുടെ ലിസ്റ്റ് പഞ്ചായത്ത് അധികൃതർക്ക് ലഭിക്കാൻ വൈകിയതിനാലും ലിസ്റ്റിൽ പെടാത്തവരും നേരത്തേ സി.ആർ.സെഡ്. ബാധകമായ സ്ഥലത്ത് കെട്ടിടനമ്പർ ലഭിച്ചവരും പങ്കെടുക്കേണ്ടതുകൊണ്ട് കൂടുതൽ സമയം ആവശ്യമാണ്. അതിനാൽ വലിയപറമ്പ് പഞ്ചായത്തിലെ ജനങ്ങൾക്ക് ഹിയറിങ്ങിന് ഹാജരാകാൻ കുറച്ചുദിവസങ്ങൾകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.