വലിയപറമ്പ്: പടന്ന കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി. മേള സമാപിച്ചു. 597 പോയിന്റ് നേടി പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 478 പോയിന്റോടെ രണ്ടാംസ്ഥാനവും കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 467 പോയിന്റുമായി മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടോംസൺ ടോം വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. എൻ.കെ.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. വി.സുധാകരൻ, കെ.വി.അമ്പുകുഞ്ഞി, കെ.പി.മജീദ്, പി.വി.രാജൻ, പി.വി.ജനാർദനൻ, ബി.എസ്.മുഹമ്മദ്, കെ.ദിനേശൻ, എ.പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.