വലിയപറമ്പ്: തൊഴിലുറപ്പുപദ്ധതി നിർത്തുന്നുവെന്ന് അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. വലിയപറമ്പ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതുപക്ഷ യൂണിയൻ തൊഴിലാളികൾക്കിടയിൽ വ്യാജപ്രചാരണം നടത്തുകയും തൊഴിലാളികളിൽനിന്ന് പണപ്പിരിവ് നടത്തി വഞ്ചിക്കുകയുമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.