വലിയപറമ്പ്: പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ കായലിൽനിന്ന് വ്യാപകമായി മണലെടുക്കുന്നത് തടയാൻ വലിയപറമ്പ് ദ്വീപ് സംരക്ഷണസമിതി തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി ദ്വീപ് നിവാസികളെ പങ്കെടുപ്പിച്ച് ഒക്ടോബർ 10 ന് ഓരിക്കടവിൽ ഉപരോധസമരം നടത്തും. തുടർന്ന് മറ്റ് കടവുകളിലേക്കും ഉപരോധം വ്യാപിപ്പിക്കും. വലിയപറമ്പിൽനിന്ന് ഒരു തരി മണൽപോലും അനധികൃതമായി കടത്തിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സമരസമിതി യോഗത്തിൽ തീരുമാനിച്ചു.
സമിതി ചെയർമാൻ എം.ടി.അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു. കൺവീനർ വി.വി.ഉത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ശാരദ, അംഗങ്ങളായ എം.കെ.എം.അബ്ദുൽ ഖാദർ, സുമ കണ്ണൻ, എം.ഭാസ്കരൻ, ഒ.കെ.ബാലകൃഷ്ണൻ, മധു കാരണത്ത്, ഉസ്മാൻ പാണ്ട്യാല, കെ.എം.സി.ഇബ്രാഹിം, എം.അബ്ദുൽസലാം, ഒ.കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു