വലിയപറമ്പ്: വലിയപറമ്പ് കടപ്പുറത്ത് എട്ടുടണ്ണിലധികം തൂക്കമുള്ള കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. പത്തുമീറ്ററോളം നീളമുണ്ട് ഇതിന്. തിങ്കളാഴ്ച രാവിലെയാണ് തിമിംഗലത്തിന്റെ ജീർണിച്ച ജഡം നാട്ടുകാർ കണ്ടത്. പരിസരപ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു.നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ ജെ.സി.ബി. കൊണ്ടുവന്ന് ജഡം കുഴിച്ചുമൂടി.