വലിയപറമ്പ്: ശക്തമായ കടലേറ്റത്തെത്തുടർന്ന് ഭീതിയിലായ മാവിലാക്കടപ്പുറം, പന്ത്രണ്ടിൽ പ്രദേശങ്ങളിൽ ഫിഷറീസ് ഉദ്യോഗസ്ഥരെത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.അജിത, ഇ.വിനീത്, അഹമ്മദ് ശരീഫ് തുടങ്ങിയവരും പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൽ ജബ്ബാർ, എം.കെ.എം.അബ്ദുൽ ഖാദർ, പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികൾ എന്നിവരും കൂടെ ഉണ്ടായിരുന്നു.