വലിയപറമ്പ്: വലിയപറമ്പ് പഞ്ചായത്തിലെ വടക്കൻ മേഖലയിൽ വ്യാപകമായ കടലേറ്റം. ഒരിയര, വെളുത്തപൊയ്യ, മാവിലാക്കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ തെങ്ങുകൾ കടപുഴകിവീണു. ഇവിടെ കരയിടിച്ചിലും രൂക്ഷമാണ്. മാവിലാക്കടപ്പുറം ഭാഗത്ത് ബീച്ച്‌റോഡിനടുത്ത് കടലും കരയും തമ്മിൽ 15 മീറ്റർമാത്രമേ വ്യത്യാസമുള്ളൂ. ബാക്കിഭാഗങ്ങളിൽ തെങ്ങുകളും കടലോരത്തെ സംരക്ഷണത്തിന് നട്ടുവളർത്തിയ കാറ്റാടിമരങ്ങളും ഭൂരിഭാഗവും കടലെടുത്തു. ഇവിടെ കടൽഭിത്തിയില്ലാത്തത് പ്രശ്നം വഷളാക്കുകയാണ്.