വലിയപറമ്പ്: വലിയപറമ്പ് പി.എച്ച്.സി.യുടെ നേതൃത്വത്തിൽ ജില്ലാ രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഓട്ടോറിക്ഷാ തൊഴിലാളികൾ, കുടുംബശ്രീ, യുവജന ക്ലബ്ബുകൾ, സാമൂഹിക പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സഹകരണ ബാങ്ക് ജീവനക്കാർ, പടന്നക്കടപ്പുറം സ്കൂൾ അധ്യാപകരും -വിദ്യാർത്ഥികളും, ആശുപത്രി ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഘലകളിലുള്ള 80-ഓളം പേർ വലിയപറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ രക്തം ദാനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൽ ജബ്ബാർ ഉദ്‌ഘാടനം ചെയ്തു. കെ.പുഷ്പ അധ്യക്ഷത വഹിച്ചു. ഡോ. ധന്യാ മനോജ്, ഡോ. കെ.റിയാസ്, ഡോ. സംഗീത, എം.രാജീവൻ, എ.പ്രസന്ന എന്നിവർ സംസാരിച്ചു.