വലിയപറമ്പ: വായനപക്ഷാചരണ ഭാഗമായി വലിയപറമ്പ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ജെന്റർ റിസോഴ്‌സ് സെന്റർ ‘പെൺവായന’ ടോക് ഷോ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.പി.ശാരദ ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ഇ.കെ.ബിന്ദു അധ്യക്ഷതവഹിച്ചു. വി.ഇ.ഒ.ജിജേഷ്, വി.ശശിധരൻ, കെ.ദീപ, സി.രജിത, സി.വിജയൻ, എം.കെ.ശ്രീലത, കെ.സജിത എന്നിവർ സംസാരിച്ചു.