വലിയപറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയപറമ്പ് യൂണിറ്റിന്റെ കോൺഫറൻസ് ഹാൾ ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെറീഫ് ഉദ്ഘാടനംചെയ്തു. വാർഷിക പൊതുയോഗവും നടന്നു. എം.ടി.മുഹമ്മദ് അധ്യക്ഷതവഹിച്ചു. കെ.ജെ.സജി, സെക്രട്ടറി ഗിരീഷ് ചീമേനി, എം.കെ.അബ്ദുൾ ഖാദർ, കെ.വി. ബാലകൃഷ്ണൻ, ഒ.കെ.ബാലകൃഷ്ണൻ, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വലിയപറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു.