വലിയപറമ്പ്: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വലിയപറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൃക്ഷത്തൈ നട്ടു. നെല്ലി, പേര, സീതപ്പഴം, നാട്ടുമാവ്, പ്ലാവ് തുടങ്ങി നൂറോളം ഫലവൃക്ഷത്തൈകളാണ് നട്ടത്. വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.