വലിയപറമ്പ്: മാവിലാ കടപ്പുറം പന്ത്രണ്ടിൽ വെമ്പിരിഞ്ഞൻ തറവാട് കല്ലന്താട്ട് ഭഗവതിക്ഷേത്രം കളിയാട്ടം 18, 19 തീയതികളിൽ നടക്കും. 18-ന് രാത്രി ഏഴിന് കളിയാട്ട ആരംഭം. തുടർന്ന് കുളിച്ചേറ്റവും തോറ്റംപുറപ്പാടും. രാത്രി 10ന് കലാപരിപാടി അരങ്ങേറും. 19-ന് പുലർച്ചെ മൂന്നുമുതൽ കരിഞ്ചാമുണ്ഡി, ഗുളികൻ, കാലിച്ചാൻ, തമ്പുരാട്ടി, വിഷ്ണുമൂർത്തി, കല്ലന്താട്ട് ഭഗവതി തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം.