വലിയപറമ്പ്: പഞ്ചായത്ത് ജീവനക്കാരെ നികുതിപിരിവിനായുള്ള ഫീൽഡ് പ്രവർത്തനത്തിനിടയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. യൂണിയൻ നീലേശ്വരം ഏരിയാ കമ്മറ്റി വലിയപറമ്പ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. എം.പി.ശ്രീമണി ഉദ്ഘാടനംചെയ്തു. വി.ജഗദീഷ് അധ്യക്ഷതവഹിച്ചു. എം.സുനിൽ കുമാർ സംസാരിച്ചു. പി.വി.മഹേഷ്‌കുമാർ, പി.പി.സുമേഷ്, കെ.വി.ശശിധരൻ, കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്
നീലേശ്വരം : നീലേശ്വരം മഹേശ്വരി ക്ഷേത്രം അഷ്ടബന്ധദ്രവ്യ കലശോത്സവ ധനശേഖരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാനപദ്ധതി നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം- ഹോണ്ട ആക്ടീവ (നമ്പർ-1296) രണ്ടാം സമ്മാനം- സ്വർണനാണയം (2246), മൂന്നാം സമ്മാനം- സ്മാർട്ട് ഫോൺ (4500). വിജയികൾ സമ്മാന കൂപ്പണുമായി 31-നകം ക്ഷേത്രത്തിൽ എത്തണം. ഫോൺ: 9847052674, 9446449110, 9539075228.
പരിസ്ഥിതി പ്രഭാഷണം തുടങ്ങി
കാഞ്ഞങ്ങാട് : ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ സീക്ക് ഡയറക്ടർ ടി.പി.പദ്മനാഭന്റെ കുറിഞ്ചി, മരുതം, നെയ്തൽ (കാട്, നാട്, കടൽ) പ്രഭാഷണം ഹൊസ്ദുർഗ് എ.സി.കണ്ണൻ നായർ പാർക്കിൽ തുടങ്ങി. എം.ഗോപാലൻ, പി.മുരളീധരൻ, ടി.വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് നെയ്തൽ എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും.