വലിയപറമ്പ്: പഞ്ചായത്തിന്റെ വികസനവിരുദ്ധ നയത്തിനെതിരെ സി.പി.എം. വലിയപറമ്പ് സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയപറമ്പ് പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി . ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിനെതിരേയും പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്. ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. കെ.പി.ബാലൻ അധ്യക്ഷതവഹിച്ചു. സി.നാരായണൻ, വി.വി.സജീവൻ, സി.വി.കണ്ണൻ, വി.വി.ഉത്തമൻ, പി.ശ്യാമള എന്നിവർ സംസാരിച്ചു. പ്രകടനം പോസ്റ്റാഫീസ് പരിസരത്തുനിന്ന് ആരംഭിച്ചു.