ഉപ്പള: ഉപ്പളയിൽ തുണിക്കടയിലും പഴക്കടയിലും മോഷണം. ദേശീയപാതയ്ക്ക് സമീപം സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് റെഡിമേയ്ഡ് തുണിക്കടയുടെ ഷട്ടറും അകത്തെ ചില്ലും തകർത്ത് ഒന്നരലക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങൾ കവർച്ചചെയ്തു. മഞ്ചേശ്വരം സ്വദേശിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പഴക്കടയിൽനിന്ന് 5000 രൂപയും മോഷ്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കടകളിൽ കവർച്ചനടന്നവിവരം അറിഞ്ഞത്.
മഞ്ചേശ്വരത്തും ഉപ്പളയിലും മോഷണം പെരുകുന്നതായി ആക്ഷേപമുണ്ട്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.