ഉദുമ : മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിൽപ്പ് സമരം നടത്തി. തൃക്കണ്ണാട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉദ്ഘാടനംചെയ്തു. ബിജുമോഹൻ അധ്യക്ഷനായിരുന്നു. ബേക്കലത്ത് ജില്ലാ കമ്മിറ്റി അംഗം വൈ.കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. കെ.ടി.മണി അധ്യക്ഷനായിരുന്നു. മലാംകുന്നിൽ വിനായകപ്രസാദ് ഉദ്ഘാടനംചെയ്തു. നിത്തേഷ് അധ്യക്ഷനായിരുന്നു.

അടുക്കത്ത് ബയലിൽ കെ.മധുസൂദനൻ ഉദ്ഘാടനംചെയ്തു. കുഞ്ഞമ്പു നായർ അധ്യക്ഷനായിരുന്നു.

വെടിക്കുന്നിൽ പ്രദീപ് എം.കൂട്ടക്കനി ഉദ്ഘാടനംചെയ്തു. കോട്ടിക്കുളത്ത് വിനയൻ ഉദ്ഘാടനം ചെയ്തു. സി.ബാബു അധ്യക്ഷനായി. ഏരോലിൽ ദിനേശൻ ഞെക്ലി ഉദ്ഘാടനംചെയ്തു. ശിവരാമൻ എരോൽ അധ്യക്ഷനായിരുന്നു.

വലിയപറമ്പ് : സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്കാളിത്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. വലിയപറമ്പ് രണ്ടാം വാർഡിൽ നിൽപ്പ്‌ സമരം നടത്തി.

ബി.ജെ.പി. ജില്ലാ വൈസ്‌ പ്രസിഡൻറ് എം.ഭാസ്കരൻ ഉദ്ഘാടനംചെയ്തു. പി.വി.കരുണാകരൻ അധ്യക്ഷനായി. കെ.വി.ലക്ഷ്മണൻ, ടി.കെ.ബാലകൃഷ്ണൻ, കെ.പി.വി.രാഘവൻ, പി.വി.പദ്‌മേഷ്, പ്രജേഷ് എന്നിവർ സംസാരിച്ചു.