ഉദുമ : ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളം ബീച്ച് റോഡ് അങ്കണവാടി ഹാളിൽ ടെലിവിഷനും കേബിൾ കണക്ഷനും സ്ഥാപിച്ചു. കോട്ടിക്കുളം ഗവ. ഫിഷറീസ് യു.പി.സ്കൂളിലെ 12 കുട്ടികൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ബേക്കൽ പോലീസ്‌ ഇൻസ്പെക്ടർ പി.നാരായണൻ ഉദ്ഘാടനം ചെയ്തു.

പ്രഥമാധ്യാപിക ശോഭ, അഡീഷണൽ എസ്.ഐ.വേണുഗോപാൽ, സി.കെ.നാസർ കാഞ്ഞങ്ങാട്, കാദർ കരിപ്പൊടി, പി.ടി.എ. പ്രസിഡന്റ് കെ.ദിനേശൻ, അധ്യാപകരായ സുരേഷ് കുമാർ, എ.വി.ബിന്ദു, പി.അജിത്ത്, ഹോംഗാർഡ് പി.കെ.ജയൻ എന്നിവർ സംബന്ധിച്ചു. മേൽപ്പറമ്പ് കട്ടക്കാലിലെ നിർധന കുടുംബത്തിലെ കുട്ടികളുടെ പഠനത്തിനും ഈ വേദിയിൽ ടെലിവിഷൻ നൽകി.