ഉദുമ : അറുപത്‌ വയസ്സ് കഴിഞ്ഞവർക്ക്‌ കുറഞ്ഞത്‌ 10,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ (ഒ.ഐ.ഒ.പി.) എന്ന സംഘടന പ്രവർത്തനം തുടങ്ങി. സംസ്ഥാനത്ത് സാർവത്രിക പെൻഷൻ സമ്പ്രദായം നടപ്പാക്കി മുഴുവൻ മുതിർന്ന ആളുകളുടെയും ജീവിതം സുരക്ഷിതമാക്കുകയെന്നാണ് സംഘടനയുടെ ആവശ്യം. മുഖ്യമന്ത്രിക്കും 140 എം.എൽ.എ.മാർക്കും ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകി. ഇതിന്‍റെ ഭാഗമായി കെ.കുഞ്ഞിരാമൻ എം.എൽ.എ.യ്ക്ക് ഒ.ഐ.ഒ.പി. ഉദുമ നിയോജക മണ്ഡലം കോ ഓർഡിനേറ്റർ മുസ്തഫ മാണിമൂല, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ്‌ പൂച്ചക്കാട്, കെ.വിജയൻ മരുതുംമൂല എന്നിവർ ചേർന്ന്‌ നിവേദനം നൽകി.