കാഞ്ഞങ്ങാട്: നാടകസദസ്സിൽ പൂമരങ്ങളുടെ വിത്തുപാകി കോഴിക്കോട് സിൽവർ ഹിൽസ് എച്ച്.എസ്‌.എസ്സിലെ സീഡ് കൂട്ടുകാർ. വിദ്യാർഥികളെ പ്രകൃതിയോടടുപ്പിക്കുന്ന മാതൃഭൂമിയുടെ സീഡ് പദ്ധതിപ്രകാരം വിദ്യാർഥികളുണ്ടാക്കിയ 500 സീഡ് ബോൾ (മരവിത്ത് മണ്ണിൽ കുഴച്ച് ഉരുട്ടിയുണ്ടാക്കിയ ഉണ്ട) നാടകം കാണാനെത്തിയവർക്ക് വിതരണം ചെയ്തു.

സിൽവർ ഹിൽസ് സ്കൂളിനായി നാടകം അവതരിപ്പിക്കാനെത്തിയ സംഘമാണ് സീഡ് ബോൾ വിതരണം ചെയ്തത്. സ്കൂളിൽ സംഘടിപ്പിച്ച സീഡ് ക്യാമ്പിൽ പങ്കെടുത്ത 100 വിദ്യാർഥികളാണ് സീഡ് ബോൾ തയ്യാറാക്കിയത്. അത് സംസ്ഥാന നാടകമത്സരവേദിയിൽ വിതരണം ചെയ്യുകയായിരുന്നു. സീഡ് കോ ഓർഡിനേറ്റർ ബിനോയ് ജോസഫ് നേതൃത്വം നൽകി.