രാവണേശ്വരം: യാത്രാദുരിതം പരിഹരിക്കാൻ ചാമുണ്ഡിക്കുന്ന് പാലംവഴി രാവണേശ്വരത്തേക്ക് കെ.എസ്.ആർ.ടി.സി. ബസ് അനുവദിക്കണമെന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.കെ.രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എം.കെ.ദീപ, പദ്‌മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ശശി (പ്രസി.), ടി.വി.സുരേഷ്‌ബാബു (വൈ. പ്രസി.), എം.കെ.ദീപ (കൺ.), ഷേർളി ജോർജ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. എസ്.എം.സി. ചെയർമാനായി എം.കെ.രവീന്ദ്രനെയും തിരഞ്ഞെടുത്തു.

ശുചീകരണം നടത്തും

ചെറുവത്തൂർ: സ്വാതന്ത്ര്യദിനത്തിൽ ചെറുവത്തൂരിൽ പ്രളയാനന്തര ശുചീകരണം നടത്തും. ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, ഹരിതസേനാംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ ശുചീകരണത്തിൽ അണിചേരും.

പ്രവർത്തകസമിതി പൊതുയോഗം

മാവുങ്കാൽ: പുതിയകണ്ടം അജാനൂർ പരശിവ വിശ്വകർമക്ഷേത്ര പ്രവർത്തകസമിതി വാർഷിക പൊതുയോഗം 18-ന് രാവിലെ 10-ന് ക്ഷേത്ര സഭാമന്ദിരത്തിൽ നടക്കും. ശ്രീവിരാട് വിശ്വകർമ ട്രസ്റ്റ് ചെയർമാൻ പുരുഷോത്തമൻ വിശ്വകർമൻ ഉദ്ഘാടനംചെയ്യും.

ഫാർമസിസ്റ്റ് നിയമനം

വെള്ളരിക്കുണ്ട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്നുമാസത്തേക്ക് ഫാർമസിസ്റ്റിനെ നിയമിക്കും. അഭിമുഖം 16-ന് പത്തുമണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും.