രാജപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. ബളാംതോട്ട്‌ നടന്ന സമരം കാഞ്ഞങ്ങാട് നിയോജകമണ്ഡലം ജനറൽസെക്രട്ടറി കെ.കെ.വേണുഗോപാൽ ഉദ്ഘാടനംചെയ്തു. മറ്റ് കേന്ദ്രങ്ങളിൽ നടന്ന സമരത്തിന് ബി.ജെ.പി. ജില്ലാ സമിതിയംഗം പി.രാമചന്ദ്ര സറളായ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ആർ.രാജൻ ഒ.ജയറാം, എം.കെ.സുരേഷ്, ഭാസ്കരൻ കാപ്പിത്തോട്ടം, സുശീല ഗോവിന്ദൻ, പി.കൃഷ്ണകുമാർ, പ്രദീഷ് മാന്ത്രക്കളം, എം.രാജേഷ്, പി.വി.മധുസൂദന ശിവരൂരായ, ജയ സുരേഷ്, ജി.രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.