രാജപുരം : ഒടയംചാൽ പാക്കം ഹൈടെക് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് സുരക്ഷയ്ക്കായി മുഖാവരണവും ഡെങ്കിപ്പനി ഹോമിയോ പ്രതിരോധമരുന്നും നൽകി. ക്ലബ്ബ് പ്രസിഡന്റ് മനോജ് കുമാർ മൂത്താടി ഉദ്ഘാടനം ചെയ്തു. സായൂജ്, അക്ഷയ്, വിഷ്ണു, സുജിത്ത്, ഗോകുൽ എന്നിവർ സംസാരിച്ചു.

ചെറുവത്തൂർ : രാമൻചിറ ശ്മശാന കമ്മിറ്റി വീടുകളിൽ മുഖാവരണം നൽകി. സി.പി.എം. രാമൻചിറ ബ്രാഞ്ച് സെക്രട്ടറി പി.വി. ചന്ദ്രൻ, സി. രാജീവൻ, ആർ.സി. വിജയൻ, കെ.പി. വേണു എന്നിവർ സംസാരിച്ചു.

ബന്തടുക്ക : ചാമക്കൊച്ചി ചാപ്പക്കൽ ധർമശാസ്താ ഭജനമന്ദിരം പ്രദേശത്തെ വീടുകളിൽ 830 മാസ്കുകൾ വിതരണം ചെയ്തു.

മന്ദിരം ഗുരുസ്വാമി സുന്ദരൻ ചാപ്പക്കൽ മാസ്കുകൾ പ്രസിഡന്റ് കൃഷ്ണനായ്‌ക്ക്, സെക്രട്ടറി ഉണ്ണികൃഷ്ണൻ താനംപുര, ഖജാൻജി നാരായണൻ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ആനന്ദ്, കുഞ്ഞിരാമൻ, ഗണപ്പയ്യ, ടി.കെ. രാജൻ, വിമല, പ്രേമ, സുധ, ഈശ്വർ, ഉണ്ണികൃഷ്ണൻ, സുഭാഷ് വനശ്രീ, മാതൃസമിതി പ്രവർത്തകർ, മന്ദിരത്തിന്റെ വാട്സ്‌ആപ്പ് കൂട്ടായ്മ അംഗങ്ങൾ നേതൃത്വം നൽകി.