രാജപുരം: കൊട്ടോടിയിൽ ഇടിമിന്നലേറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. ഗ്രാഡിപ്പള്ളയിലെ ഇ.ജെ.അഭിലാഷ് (38), യു.ചാക്കോ (55), ജോയി ചെറുകര (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൂടംകല്ല് താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ജോയി ചെറുകരയുടെ കൊട്ടോടി ഗ്രാഡിപ്പള്ളയിലുള്ള കൃഷിയിടത്തിലെ തെങ്ങുകൾക്ക് വളമിടുകയും കാടുതെളിക്കുന്നതിനുമിടെയാണ് മൂന്നുപേർക്കും പരിക്കേറ്റത്. ഇവരിൽ അഭിലാഷിനാണ് സാരമായ പരിക്കേറ്റത്. തെങ്ങിൻതോട്ടത്തിലെ കാട് തെളിക്കുന്നതിനിടെ ഇടിമിന്നലുണ്ടാവുകയും അഭിലാഷിന്റെ കൈയിലുണ്ടായിരുന്ന കത്തിയിലൂടെ ഷോക്കേൽക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു.