രാജപുരം: ദാഹിച്ചുവലഞ്ഞ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്നവർക്ക് ദാഹജലമൊരുക്കി കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾ.
വണ്ണാത്തിക്കാനം അനശ്വര, ഷിഫ എന്നീ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളാണ് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിലെ വണ്ണാത്തിക്കാനം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കുടിവെള്ള സൗകര്യമൊരുക്കിയത്.
കുടുംബശ്രീ യൂണിറ്റുകളുടെ ഭാരവാഹികളായ ലതാ ശ്രീധരൻ, ഖദീജ ഹനീഫ്, ദൈനബി കുഞ്ഞാമദ്, സി.മാധവി എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം.
കുടുംബശ്രീ മിഷന്റെ ജീവജലം പദ്ധതിയുടെ ഭാഗമായാണ് യാത്രക്കാരുടെ ദാഹമകറ്റാൻ കുടിവെള്ള വിതരണം നടത്തുന്നത്. കുടിവെള്ള വിതരണം എ.ഡി.എസ്. അംഗം ലതാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.