രാജപുരം: കള്ളാർ അടോട്ടുകയ സെയ്ന്റ് തോമസ് പള്ളിയിൽ മോഷണം. 20,000 രൂപയോളം നഷ്ടപ്പെട്ടതായി പരാതി.

പള്ളിയുടെ ഭണ്ഡാരപ്പെട്ടി തകർത്താണ് മോഷണം നടത്തിയത്. വ്യഴാഴ്ച രാവിലെയാണ് ഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ചത് പള്ളി അികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ രാജപുരം പോലീസിൽ വിവരമറിയിച്ചു.

സാധാരണയായി മൂന്നുമാസത്തിലൊരിക്കലാണ് ഭണ്ഡാരപ്പെട്ടി തുറന്ന് പണമെടുക്കുന്നത്. ഈ സമയങ്ങളിൽ ഇരുപതിനായിരത്തോളം രൂപ ഉണ്ടാകാറുള്ളതായി പള്ളിവികാരി ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ പറഞ്ഞു.

അടുത്തദിവസങ്ങളിൽ തുറക്കാനിരിക്കെയാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.