പൊയിനാച്ചി : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാസർകോട് സ്കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘം, കാസർകോട് കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് സഹകരണ സംഘം, ജില്ലാ ടെലികോം ആൻഡ് ബി.എസ്.എൻ.എൽ. സഹകരണസംഘം, കേരള ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം എന്നിവ ചേർന്ന് കുമ്പളം കൃഷി തുടങ്ങി. സ്കൂൾ ടീച്ചേഴ്‌സ് സഹകരണസംഘം പ്രസിഡന്റ്‌ സി. ശാന്തകുമാരി തൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ്‌ മോഹനൻ പാടി, ഗംഗാധരൻ, യ കെ.ജി. പ്രദീഷ്, കെ.ജെ. മാത്യു, എ. മാലതി, വിനീത് അണിഞ്ഞ, ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.