പൊയിനാച്ചി: സർഗാത്മകതയിൽ ജീവിച്ച പ്രിയ അധ്യാപകന്റെ സ്മരണ എന്നെന്നും നിലനിർത്താൻ ശിഷ്യസമൂഹവും സുഹൃത്തുക്കളും ചേർന്നുണ്ടാക്കിയ അക്ഷരക്കൂട് തുറന്നു. പി.അവനീന്ദ്രനാഥ്‌ മാസ്റ്റർ സ്മാരകസമിതി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം ചട്ടഞ്ചാൽ സബ് ട്രഷറിക്ക് സമീപം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ശനിയാഴ്ച ഉദ്ഘാടനംചെയ്തു.

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സാംസ്കാരിക പ്രവർത്തകനുമായിരുന്നു അവനീന്ദ്രനാഥ്. 35 വർഷം അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്നു ചട്ടഞ്ചാൽ. സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മകളും അധ്യാപകരും സുഹൃത്തുക്കളും അവനീന്ദ്രനാഥിന്റെ കുടുംബവും അദ്ദേഹം ജന്മനാട്ടിൽ സ്ഥാപിച്ച താഴെകുറുന്ത് ഗ്രാമീണ വായനശാലയും സാംസ്കാരികപ്രവർത്തകരും ചേർന്നാണ് ഗ്രന്ഥാലയത്തിൽ സൗകര്യങ്ങൾ ഒരുക്കിയത്.

മികച്ച റഫറൻസ് കേന്ദ്രമായി ഗ്രന്ഥാലയത്തെ വളർത്താനാണ് ശ്രമം. യോഗത്തിൽ കെ.കുഞ്ഞിരാമൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. രവി പിലിക്കോട് വരച്ച അവനീന്ദ്രനാഥിന്റെ ഛായാചിത്രം ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.മൊയ്തീൻകുട്ടി ഹാജി അനാവരണംചെയ്തു. ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങൾ മന്ത്രി ഇ.ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാനവാസ് പാദൂർ, ഡോ. വി.പി.പി.മുസ്തഫ, കെ.ജെ.ആന്റണി, കെ.രാഘവൻ, ഹാരിസ് ബെണ്ടിച്ചാൽ, കെ.വി.ഗോവിന്ദൻ, പി.പ്രേമചന്ദ്രൻ, എം.ബാലഗോപാലൻ, സുലൈമാൻ ബാദുഷ എയ്യള, യശ്വന്ത് പൈ, കെ.വി.രഘുനാഥൻ എന്നിവർ സംസാരിച്ചു.

ദേശീയതയുടെ വർണങ്ങൾ എന്നപേരിൽ നടന്ന ചിത്രകാരന്മാരുടെ സംഗമം രവി പിലിക്കോട് ഉദ്ഘാടനംചെയ്തു. വി.രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. എം.എ.റഹീം, ഹനീഫ് യൂസുഫ് എന്നിവർ സംസാരിച്ചു. ജില്ലയിലെ യുവകവികളുടെ സംഗമം എഴുത്തുകാരൻ സുറാബ് ഉദ്ഘാടനംചെയ്തു. പി.വി.രാജൻ അധ്യക്ഷതവഹിച്ചു. ഉണ്ണിക്കൃഷ്ണൻ അണിഞ്ഞ, എം.ശ്രീഹരി എന്നിവർ സംസാരിച്ചു. രവീന്ദ്രൻ പാടി, രാഘവൻ ബെള്ളിപ്പാടി, പുഷ്പാകരൻ ബെണ്ടിച്ചാൽ, വിനോദ്‌കുമാർ പെരുമ്പള, എം.പി.ജിൽജിൽ, സർവമംഗള പുണിഞ്ചിത്തായ, പി.വി.കെ. അരമങ്ങാനം എന്നിവർ പങ്കെടുത്തു.

’വായനയുടെ വർത്തമാനം’ സെമിനാർ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ദാമോദരൻ ഉദ്ഘാടനംചെയ്തു. എം.ജയകൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. കെ.വി.സജീവൻ വിഷയം അവതരിപ്പിച്ചു. എ.വി.ശിവപ്രസാദ്, കെ.വി.മണികണ്ഠദാസ്, കുഞ്ഞിക്കണ്ണൻ കരിച്ചേരി, രാഘവൻ വലിയവീട്, പി.ശ്രീഖ, കെ.സുധീഷ് എന്നിവർ സംസാരിച്ചു.