പൊയിനാച്ചി: ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം മഹിഷമർദിനി ക്ഷേത്രം സെക്രട്ടറി എ.പവിത്രന്റെ നിര്യാണത്തിൽ ക്ഷേത്രം ഭരണസമിതി, മാതൃസമിതി, ഭജനസമിതി എന്നിവയുടെ സംയുക്തയോഗം അനുശോചിച്ചു. എ.ഗോപിനാഥൻ നായർ അധ്യക്ഷതവഹിച്ചു. ബാലൻ പരപ്പ, സുകുമാരൻ പരപ്പ, ശ്രീധരൻ മുണ്ടോൾ, എം.ബാലഗോപാലൻ, വിജയൻ മഹാലക്ഷ്മിപുരം, രവീന്ദ്രൻ, ബാലചന്ദ്രൻ മണ്യം, ഇ.കുഞ്ഞിക്കണ്ണൻ, ഇ.കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.